Ivana Trump passes away: ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

രേണുക വേണു| Last Modified വെള്ളി, 15 ജൂലൈ 2022 (08:57 IST)

Ivana Trump passes away:
യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ഇവാനയെ സ്‌നേഹിച്ച എല്ലാവരേയും വളരെ ദുഃഖത്തോടെ മരണവിവരം അറിയിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ചെക്ക് റിപ്പബ്ലിക്ക് സ്വദേശിനിയായ ഇവാനയെ 1977 ലാണ് ട്രംപ് വിവാഹം കഴിച്ചത്. 1992 ല്‍ ഈ ബന്ധം വേര്‍പ്പെടുത്തി. ബിസിനസ്, ഫാഷന്‍ ഡിസൈനിങ്, മോഡലിങ് രംഗത്തെല്ലാം ഇവാന സജീവമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :