ഗാസയില്‍ വെടി നിര്‍ത്താനുള്ള ആഹ്വാനം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (09:38 IST)
ഗാസയില്‍ വെടി നിര്‍ത്താനുള്ള ആഹ്വാനം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിനു തുല്യമാണെന്നും യുദ്ധത്തിനുള്ള സമയമാണിതെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ബന്ദികളെ വിട്ടു നല്‍കണമെങ്കില്‍ ഇസ്രായേലില്‍ ജയിലുകളില്‍ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കണമെന്ന് ഹമാസ് അറിയിച്ചു.

ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഇതുവരെ 8306 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതേസമയം ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രയേലുകളാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ദിവസവും 420 കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്നാണ് കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :