Last Modified വെള്ളി, 11 ജൂലൈ 2014 (13:41 IST)
ഇസ്രയേല്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. പശ്ചിമേഷ്യ വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്നും ഗാസ ഇപ്പോള്‍ വാള്‍മുനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു യുദ്ധം താങ്ങാനുള്ള ശേഷി ഗാസക്കില്ലായെന്ന് വ്യക്തമാക്കിയ ബാന്‍ കി മൂണ്‍ ഇസ്രയേല്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചുകൊണ്ട് ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി തുടങ്ങിയ ലോകനേതാക്കളുമായി സംഭാഷണങ്ങള്‍ നടത്തിയശേഷമാണ് ബാന്‍കിമൂണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.