ഇസ്രായേലിനെതിരായി യു‌എന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

യു‌എന്‍| VISHNU N L| Last Modified ശനി, 4 ജൂലൈ 2015 (13:36 IST)
ഇസ്രായേലിനെതിരായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഇതുവരെ ഇസ്രായേല്‍ വിരുദ്ധ പ്രമേയങ്ങളോട് അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത് ഇസ്രായേലുമായുള്ള സമീപനത്തില്‍ ഇന്ത്യ നിലപാടുകള്‍ മാറ്റുന്നതായുള്ള സൂചനയായാണ് വിലയിരുത്തുന്നത്.

2014ലെ ഗാസ പോരാട്ടത്തില്‍ ഇസ്രായേലും ഹമാസും നടത്തിയ കുറ്റകൃത്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്ന പ്രമേയത്തിലാണ് ഇന്ത്യ ഒപ്പുവയ്ക്കാതിരുന്നത്. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനും കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന സംരക്ഷണത്തിന് അവസാനം കുറിക്കാനുമാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്.

41 രാജ്യങ്ങള്‍ ഇസ്രായേലിനെതിരായ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ അമേരിക്ക പ്രമേയത്തെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തി. അതേസമയം ഇസ്രായേല്‍ പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹു നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :