കുട്ടികളെ എങ്ങനെ ജിഹാദികളാക്കാം... അമ്മമാര്‍ക്ക് ഐഎസ് പരിശീലനം!

ബാഗ്ദാദ്| vishnu| Last Modified വെള്ളി, 2 ജനുവരി 2015 (13:11 IST)
ആഗോള തലത്തില്‍ തന്നെ ഭീഷണിയായിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അടുത്ത തലമുറ ജിഹാദികളെ സൃഷ്ടിക്കുന്നതിനായി തങ്ങളുടെ സ്വാധീന മേഖലയിലുള്ള കുടുംബങ്ങളിലെ അമ്മമാര്‍ക്ക് പരിശീലനം നല്‍കുന്നു.

എങ്ങനെയാണ് കുട്ടികളെ മികച്ച ജിഹാദികളാക്കി മാറ്റാം എന്നാണ് തീവ്രവാദികള്‍ അമ്മമാര്‍ക്ക് നല്‍കുന്ന പരിശീലനം. ഇതിനായി ഭാവിയിലേക്ക്‌ നല്ല ജിഹാദികളെ വളര്‍ത്തിയെടുക്കാന്‍ അമ്മമാര്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന കൈപ്പുസ്‌തകം തീവ്രവാദികള്‍ കുടുംബങ്ങളില്‍ വിതരണം ചെയ്തുതുടങ്ങി.

വിശുദ്ധ യുദ്ധത്തിനായി ജിഹാദി സ്‌പിരിറ്റുള്ള അടുത്ത തലമുറയെ പാകപ്പെടുത്തുന്നതിന് സഹയകരമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ് കൈപ്പുസ്തകം. കുട്ടികളായിരിക്കുമ്പോള്‍ തന്നെ ജിഹാദി മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കാനും അതിലൂടെ വിശുദ്ധയുദ്ധത്തിലേക്ക്‌ കുട്ടികളെ നയിക്കാനും ചെറുപ്പം മുതല്‍ മക്കളെ ശീലിപ്പിക്കണമെന്ന് പറയുന്ന കൈപ്പുസ്തകത്തില്‍ ഇതിനായി കുട്ടികള്‍ക്ക് ഏഴുവയസിനു മുമ്പുതന്നെ മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം, നീന്തല്‍, അമ്പെയ്‌ത്ത്, ടാര്‍ജറ്റ്‌ ഷൂട്ടിംഗ്‌, കുതിരയോട്ടം, വ്യായാമങ്ങള്‍, സ്‌കീയിംഗ്‌, ഡ്രൈവിംഗ്‌, അതിജീവന പരിശീലനങ്ങള്‍ എന്നിവ നിര്‍ബ്ബന്ധീതമായി ചെയ്യിക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്.

മുത്തശ്ശിക്കഥകളോ വീരകഥകളോ പറഞ്ഞു കൊടുത്ത്‌ കുട്ടികളെ മണ്ടന്മാരാക്കുന്നതിനു പകരം കയ്യും കണ്ണും മനസും ഒരേ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ടാര്‍ജറ്റ്‌ ഷൂട്ടിംഗ്‌ ചെയ്യാന്‍ സഹായിക്കുന്ന കളിപ്പാട്ടങ്ങളാകണം ചെറുപ്പത്തില്‍ നല്‍കാനെന്നും ജിഹാദില്‍ താല്‍പ്പര്യം ജനിപ്പികുന്ന തരത്തിലുള്ള പുസ്തകങ്ങള്‍, സീഡികള്‍ , വീഡിയോകള്‍, വെബ്സൈറ്റുകള്‍ എന്നിവ കുട്ടികളെ പരിചയപ്പെടുത്തണമെന്നും ഐ‌എസ് നിര്‍ദ്ദേശിക്കുന്നു. മക്കളെ ബാഗുകളെയോ കൃത്രിമമായി എതിരാളികളെ ഉണ്ടാക്കിയോ ആക്രമിക്കാന്‍ പഠിപ്പിക്കുകയും അതിലൂടെ അവരിലുള്ള വെറുപ്പിനെയും വിദ്വേഷത്തെയും കോപത്തേയും ഉയര്‍ത്തിക്കൊണ്ടുവരാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :