ഡ്രോണ്‍ ആക്രമണത്തില്‍ പത്ത് ഭീകര്‍ കൊല്ലപ്പെട്ടു

 ഡ്രോണ്‍ ആക്രമണം , ഇസ്ലാമാബാദ് , അമേരിക്ക
ഇസ്ലാമാബാദ്| jibin| Last Modified വ്യാഴം, 12 ജൂണ്‍ 2014 (12:41 IST)
പാകിസ്ഥാനിലെ ഉത്തര വറീസ്ഥാന്‍ പ്രവിശ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്ത് ഭീകര്‍ കൊല്ലപ്പെട്ടു. മിറന്‍ഷായില്‍ ഭീകരര്‍ ഒളിച്ച് താമസിച്ചിരുന്ന വീടിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് പാക് അധികൃതര്‍ സ്ഥിരീകരിച്ചു.

രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക താലിബാന്‍ അധിനിവേശ മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 6 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :