ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപ്പെരുന്നാള്‍

ബലിപ്പെരുന്നാള്‍, ഗള്‍ഫ് രാജ്യങ്ങള്‍, മുസ്ലീം
ദുബായ്| VISHNU.NL| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (13:01 IST)
ത്യാഗസ്മരണകളുമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപ്പെരുന്നാള്‍ ആചരിക്കുന്നു. വിവിധ സ്ഥലങ്ങളിലെ ഈദ് ഗാഹുകളില്‍ നിരവധി വിശ്വാസികളാണ് പെരുന്നാള്‍ നമസ്ക്കാരത്തില്‍ പങ്കെടുക്കുന്നത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും പരസ്പരം ആശംസകള്‍ കൈമാറിയുമാണ് ഏവരും പെരുന്നാളിനെ വരവേല്‍ക്കുന്നത്.

സ്വന്തം മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണ പുതുക്കികൊണ്ടാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഇന്നാണ് ബലി പെരുന്നാള്‍. പെരുന്നാളിനോടനുബന്ധിച്ച് രാവിലെ ഈദ് നമസ്‌കാരവും പ്രാര്‍ത്ഥനയും നടന്നു

പെരുന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞദിവസം കച്ചവടസ്ഥാപനങ്ങളിലൊക്കെ നല്ല തിരക്കായിരുന്നു. ഗള്‍ഫില്‍ മലയാളികളുടെ നേതൃത്വത്തിലും ഈദ്ഗാഹുകളില്‍ പെരുന്നാള്‍ നമസ്ക്കാരം നടന്നു. പെരുന്നാളിന്റെ ഭാഗമായുള്ള മൃഗബലിയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് വിവിധസ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :