ഫലൂജ|
jibin|
Last Modified ബുധന്‍, 29 ജൂണ്‍ 2016 (13:49 IST)
ഇസ്‍ലാമിക് സ്റ്റേറ്റിൽനിന്നു (ഐഎസ്) ഇറാഖി സേന പിടിച്ചെടുത്ത ഫലൂജയിലെ തടവറകള്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നത്. ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും നടന്ന ജയിലുകള്‍ പരിശോധിച്ച ഇറാഖി പട്ടാളമാണ് മരണമുറികളുടെ വ്യക്ത്യമായ വിവരങ്ങള്‍ പുറംലോകത്തിന് കൈമാറിയത്.
കഴിഞ്ഞ ദിവസമാണ് ഐഎസിന്റെ കയ്യിലായിരുന്ന ഫലൂജ നഗരം പട്ടാളം പിടിച്ചെടുത്തത്. തുടര്‍ന്ന് സൈന്യം നഗരത്തില്‍
നടത്തിയ പരിശോധനയിലാണ് ഫലൂജയിലുള്ള തടവറകള്‍ കണ്ടെത്തിയത്. ശ്വാസമെടുക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള സെല്ലുകളാണ് ഇവിടെയുണ്ടായിരുന്നത്. ആകെയുണ്ടായിരുന്നത് ചെറിയൊരു ജനൽമാത്രമാണ്.
ഇളംതവിട്ടു നിറത്തിലുള്ള രണ്ടാൾപ്പൊക്കമുള്ള പ്രവേശന കവാടം കഴിഞ്ഞാല്‍ ചെറിയ സെല്ലുകളിലെ ഭിത്തികളിലും തറയിലും രക്തത്തിന്റെ പാടുകള്‍ പതിഞ്ഞിട്ടുണ്ട്. മനുഷ്യ മാംസത്തിന്റെ അവശിഷ്‌ടങ്ങളും ബന്ധികളുടെ വസ്‌ത്രങ്ങളും പലയിടത്തും കാണപ്പെട്ടു.
പിടിയിലായവരെ പീഡിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കണ്ട് ഭയന്നു പോയെന്ന് ഇറാഖി പൊലീസിന്റെ സ്വാത്ത് വിഭാഗം ഉദ്യോഗസ്ഥൻ കേണൽ ഹൈതം ഖാസി പറഞ്ഞു.
മെറ്റൽ ചെയിൻ ഘടിപ്പിച്ച ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വധശിക്ഷ, ചമ്മട്ടികൊണ്ടുള്ള അടി, അവയവങ്ങള്‍ മുറിച്ചു മാറ്റുക, ക്രൂരമായ മുറിവുകള്‍ ഏല്‍പ്പിക്കുക എന്ന ക്രൂര വിനോധങ്ങള്‍ നടത്തിയിരുന്നതും ഇവിടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീടുകള്‍ എന്നു തോന്നിക്കുന്ന മൂന്ന് കെട്ടിടങ്ങളിലാണ് ഐ എസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭൂമിക്കടിയിലായിരുന്നു ജയിലുകള്‍ കാണപ്പെട്ടത്. ഈ മൂന്ന് വീടുകളും ബന്ധിപ്പിച്ച് ഭൂമിക്കടിയിലൂടെ തന്നെ തുരങ്കങ്ങളും സ്ഥാപിച്ചിരുന്നു. ഇരുമ്പു കൂടുകളിലാണ് തടവുകാരെ ഇട്ടിരുന്നത്. നൂറ് കണക്കിനാളുകളെ ഇവിടെവച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് രേഖകളില്‍ നിന്ന് മനസിലായെന്ന് പട്ടാളം പറഞ്ഞു.