ഐ‌എസിന്റെ കാർബോംബ് നിർമാണശാല യുഎസ് വ്യോമാക്രമണത്തില്‍ തകര്‍ത്തു

സന| VISHNU N L| Last Modified ശനി, 6 ജൂണ്‍ 2015 (13:06 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കാർബോംബ് നിർമാണശാല യുഎസ് സേന വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഇറാഖിലെ കിർക്കു എന്ന സ്ഥലത്ത്
സ്ഥിതിചെയ്തിരുന്ന കാർബോംബ് നിർമാണശാലയാണ് സേന തകര്‍ത്തത്. സിറിയയിലേയും ഇറാഖിലേയും ആക്രമണങ്ങൾക്കായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇവിടെയാണ് കാർബോംബുകൾ നിർമ്മിച്ചിരുന്നത്.


യുഎസ് സേനയുടെ വ്യോമാക്രമണത്തിൽ പ്രദേശവാസികളും ഭീകരരും അടക്കം നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സൈനികവൃത്തങ്ങൾ അറിയിച്ചു. സേന ആക്രമിക്കുമ്പോള്‍ കമ്പനിയില്‍ സ്ഫോടന വസ്തുക്കള്‍ നിറച്ച ട്രക്കുകളും, ജീപ്പുകളുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 34 മൈൽ ദൂരത്തിൽ വരെ സ്ഫോടനത്തിന്‍റെ പ്രത്യാഘാതങ്ങളുണ്ടായതായി യുഎസ് സേന അറിയിച്ചു. ഇറാഖിലേയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ യു.എസ്.സേന വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :