ഐ എസ് ബന്ധം: തുര്‍ക്കിയില്‍ 21 പേര്‍ പിടിയില്‍

ഇസ്താംബുൾ| Last Modified ശനി, 11 ജൂലൈ 2015 (12:48 IST)
ഐ എസ് ഭീകരരെന്ന് സംശയിക്കപ്പെടുന്ന 21 പേർ
തുര്‍ക്കിയില്‍ പിടിയില്‍. ഇസ്താംബുൾ നഗരത്തിലും സിറിയൻ അതിർത്തി പ്രദേശങ്ങളിലും ടർക്കിഷ് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇവരില്‍ മൂന്ന് പേര്‍ വിദേശ പൌരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നിന്ന് ഓട്ടോമാറ്റിക്ക് റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടേടുത്തു. ഇവര്‍ സിറിയയിലേക്കും ഇറാഖിലേക്കും ആളുകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നവരാണെന്നാണ് സംശയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :