ബഗ്ദാദ്|
JOYS JOY|
Last Modified ചൊവ്വ, 29 ഡിസംബര്‍ 2015 (09:31 IST)
രാജ്യത്തെ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയും അടുത്തവര്‍ഷത്തോടെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. റമാദി നഗരം പിടിച്ചെടുത്ത ശേഷം സംസാരിക്കവെയാണ് ഇറാഖ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് റമാദി നഗരം പിടിച്ചെടുത്തത്. എണ്ണപ്പാടങ്ങളുള്ള മൊസൂള്‍ മേഖല ഐ എസിന്റെ കൈവശമാണ്. ഈ മേഖല തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞതായും അബാദി അറിയിച്ചു.
സൈന്യത്തെ അട്ടിമറിച്ച് തന്ത്രപ്രധാന നഗരമായ റമാദി 2015 മേയിലായിരുന്നു ഐ എസ് പിടിച്ചെടുത്തത്. അമേരിക്കൻ സേനയുടെ സഹായത്തോടെ ഒരാഴ്ച നീണ്ട പോരാട്ടത്തിലാണ് ഇറാഖ് സേന നഗരം തിരിച്ചു പിടിച്ചത്.