ഇറാഖില്‍ അഫ്ഗാന്‍ മോഡല്‍ പരീക്ഷിക്കാന്‍ അമേരിക്ക

ന്യൂയോര്‍ക്| VISHNU.NL| Last Modified ശനി, 23 ഓഗസ്റ്റ് 2014 (09:14 IST)
അല്‍ഖ്വയ്ദ വേട്ടയ്ക്കായി അഫ്ഗാനില്‍ നടത്തിയ സൈനിക നടപടികള്‍ ഇറാഖിലെ ഐ‌എസ്‌ഐ‌എസ് തീവ്രവാദികള്‍ക്കെതിരേയും പ്രയോഗിക്കാന്‍ അമേരിക്കന്‍ നീക്കം. അമേരിക്കന്‍ മാധ്യ പ്രവര്‍ത്തകനെ തീവ്രവാദികള്‍ തലയറുത്ത് കൊന്നതിനേ തുടര്‍ന്നാണ് സൈനിക നീക്കം നടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നത്.

ഇറാഖില്‍ സൈനിക നടപടിയുണ്ടാകില്ലെന്ന് പറഞ്ഞിരുന്ന അമേരിക്ക കളം മാറ്റി ചവിട്ടൈയതിനു പിന്നില്‍ ഐ‌എസ്‌ഐ‌എസിന്റെ ഈ പ്രകോപനമാണ്. വരുംനാളുകളില്‍ ഐ.എസിനെതിരെ രൂക്ഷമായ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് സൈനിക മേധാവി മാര്‍ട്ടിന്‍ ഡെംപ്സിയും പ്രതിരോധ സെക്രട്ടറി ചക് ഹെഗലും അമേരിക്കന്‍ ഭരണകൂടത്തിന്റെ നയം വ്യക്തമാക്കി.

ഇപ്പോള്‍ ഇറാഖില്‍ ഐ.എസിനെതിരെ നടക്കുന്ന വ്യോമാക്രമണങ്ങളില്‍ സൈനിക നടപടി പരിമിതപ്പെടുത്താതെ, ഭീകരവാദികളെ നാമാവശേഷമാക്കാന്‍ മുഴുവന്‍ സാധ്യതകളും തേടുമെന്നും ഇരുവരും വ്യക്തമാക്കി. 2011-13 കാലത്ത് അഫ്ഗാനില്‍ യു.എസ് സൈന്യത്തെ നയിച്ച ജോണ്‍ അലന്‍ ഉള്‍പ്പെടെയുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥരും ഇറാഖിലും സിറിയയിലും അഫ്ഗാന്‍ മോഡല്‍ പരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് അഫ്ഗാന്‍ മൊഡല്‍ പ്രീക്ഷിക്കാന്‍ അമേരിക്ക തയ്യാറ്ടുക്കുന്നത്.

ആഗസ്റ്റ് എട്ടു മുതല്‍ വടക്കന്‍ ഇറാഖില്‍ യു.എസ് വ്യോമാക്രമണം നടത്തുന്നുണ്ട്. നേരത്തെ, കുര്‍ദുകളില്‍നിന്ന് ഐ‌എസ്‌ഐ‌എസ് പിടിച്ചെടുത്ത പല തന്ത്രപ്രധാന മേഖലകളും തിരിച്ചുപിടിക്കാന്‍ വ്യോമാക്രമണത്തിലൂടെ സാധിച്ചിട്ടുണ്ട്. നിലവില്‍ ഇറാഖിലുള്ള സൈനിക ഉപദേഷ്ടാക്കള്‍ക്ക് പുറമേ 300 സൈനികര്‍ കൂറി ഇറാഖിലെത്തുന്നതൊടെ അമേരിക്ക നേരിട്ടുള്ള കരയുദ്ധത്തിലേക്ക് പ്രവേശിക്കും.

നിയന്ത്രണത്തിലുമാണ്. ഇറാഖില്‍ ഔദ്യോഗിക സൈന്യം ഐഎസിനോട് പരാജയപ്പെട്ടപ്പോള്‍ മാലികി ഭരണകൂടം അമേരിക്കയുടെ സൈനിക സഹായം തേടിയിരുന്നു. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ സൈന്യവും ഐ‌എസ്‌ഐ‌എസ് പേരാട്ടത്തില്‍ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മാലികി സര്‍ക്കാറിനെപ്പോലെ ബശ്ശാറും സൈനിക ഇടപെടലിന് വഴങ്ങുമെന്നാണ് അമേരിക്ക കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :