പുരുഷവോളിബോള്‍ മത്സരംകണ്ട ഇറാനിയന്‍ യുവതിയെ ജയിലിലടച്ചു

 പുരുഷവോളിബോള്‍ , ഇറാന്‍ , ഗൊന്‍ഷെ , ജയില്‍
ടെഹ്‌റാന്‍| jibin| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (12:03 IST)
ഇറാനില്‍ പുരുഷവോളിബോള്‍ മത്സരം കണ്ട ഇറാനിയന്‍ യുവതിക്ക് ഒരു വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. ലണ്ടനില്‍ നിയമം പഠിക്കുന്ന ഗൊന്‍ഷെ ഗവാമി എന്ന വിദ്യാര്‍ത്ഥിനിക്കാണ് ടെഹ്‌റാന്‍ കോടതി തടവ് വിധിച്ചത്.

സ്ത്രീ സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ഇറാനില്‍ കഴിഞ്ഞ ജൂണ്‍ 20ന് നടന്ന ഇറ്റലിയും ഇറാനും തമ്മില്‍ നടന്ന പുരുഷവോളിബോള്‍ മത്സരം കാണാനായി
ഗൊന്‍ഷെ ഗവാമി സ്റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ അന്ന് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും, പിന്നീട് ഒക്ടോബര്‍ വീണ്ടും അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയയാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു.

തുടര്‍ന്നാണ് കോടതി യുവതിക്ക് ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചത്. പുരുഷ കായിക മത്സരങ്ങള്‍ കാണുന്നതിന് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. പുരുഷമത്സരങ്ങള്‍ കണ്ടാല്‍ യുവതികള്‍ വഴിതെറ്റുമെന്നാണ് ഇറാന്‍ അധികൃതര്‍ കരുതുന്നത്. സംഭവത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധമാണ് ഇറാന്‍ ഈ വിഷയത്തില്‍ നേരിടുന്നത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :