ഡൊണാൾഡ് ട്രം‌പിന്റെ തലക്ക് എട്ട് കോടി ഡോളർ(575 കോടി) വിലയിട്ട് ഇറാൻ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 6 ജനുവരി 2020 (18:49 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലക്ക് 8 കോടി ഡോളർ ഇനാം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനിയുടെ ശവസംസ്കാരചടങ്ങുകൾക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം.സുലൈമാനിക്കെതിരായുള്ള അക്രമണത്തിന് ട്രംപാണ് ഉത്തരവിട്ടതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനേ തുടർന്നാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.

സുലൈമാനിയുടെ സംസ്കാര ചടങ്ങിനിടെ ഉന്നത ഇറാൻ മിലിറ്ററി കമാന്റർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാൻ പൗരനും 8 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചതായാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇറാന്റെ ഔദ്യോഗിക ചാനലിലൂടെയും സംഭവത്തിന്റെ ദൃശ്യങ്ങൾ വെളിയെ വന്നിരുന്നു.

8 കോടിയോളം ജനങ്ങൾ ഇറാനിലുണ്ട്. ഇത് കണക്കിലെടുത്താണ് ട്രംപിന് മുകളിൽ 8 കോടി ഡോളർ വിലയിട്ടിരിക്കുന്നത്. ഈ പണം ട്രംപിന്റെ തലയുമായി വരന്നവർക്ക് സമ്മാനിക്കുമെന്ന് മിലിറ്ററി കമാൻഡർ സുലൈമാനിയെ സാക്ഷിയാക്കി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ജനുവരി മൂന്നാം തിയതി പുലർച്ചെ ഇറാഖിൽ നടത്തിയ മിസൈലാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :