ഛബഹർ റെയിൽപ്പാത ഇറാൻ ഒറ്റക്ക് നിർമിക്കും, ചൈനയോട് കൂടുതൽ അടുക്കുന്നതായുള്ള സൂചനകൾ നൽകി ഇറാൻ

അഭിറാം മനോഹർ| Last Updated: ബുധന്‍, 15 ജൂലൈ 2020 (12:56 IST)
ഛബഹാർ തുറമുഖത്തുനിന്ന് സാഹെഡാനിലേക്കുള്ള റെയിൽപ്പാതയുടെ നിർമാണത്തിൽ ഇന്ത്യയെ ഒഴിവാക്കി ഇറാൻ. കരാർ നാലുവർഷം മുൻപ് ഒപ്പിട്ടെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നും പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.2022 ലായിരിക്കും പദ്ധതി പൂർത്തിയാകുക.

അതേസമയം ഈ നീക്കം ഇന്ത്യയെ പിന്തള്ളി ചൈനയുമായി കൈക്കോർക്കാനുള്ള ഇറാൻ ശ്രമമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.25 വർഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമാണ് ഇറാന് വാഗ്ദാനം ചെയ്‌തതെന്നാണ് റിപ്പോർട്ട്.ഇതിന് മുന്നോടിയായാണ് ഇറാൻ പദ്ധതിയിൽ നിന്നും പിന്നോട്ടുപോകുന്നതെന്നും സൂചനയുണ്ട്.സാമ്പത്തിക പങ്കാളിത്തത്തിന് പകരമായി ഇറാനിൽ നിന്നും ചൈന എണ്ണ ഇറക്കുമതി ചെയ്യും.ഇതോടെ അടുത്ത 25 വർഷത്തേക്ക് ചൈനയ്ക്ക് എണ്ണയുടെ കാര്യത്തിൽ ആരെയും ഭയപ്പെടേണ്ടി വരില്ല. മാത്രമല്ല, മേഖലയിൽ നിലയുറപ്പിക്കാൻ ചൈനക്ക് ആവശ്യമായ സൈനികസഹകരണം ഉൾപ്പെടെ ധാരണകളും കരാറിൽ ഉണ്ടെന്നറിയുന്നു

അമേരിക്കൻ ഉപരോധത്തിന് പിറകെ ഇറാനുമായുള്ള കരാറിൽ നിന്നും പിന്നോട്ട് പോയതും എണ്ണ വിൽപനയിൽ ഇറാനേൽപ്പെട്ട തിരിച്ചടിയുടെയും ഇട‌യിലാണ് ചൈന ഇറാന്റെ രക്ഷകനായി അവതരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :