എസ് ഹർഷ|
Last Modified ശനി, 21 സെപ്‌റ്റംബര്‍ 2019 (12:04 IST)
ലോക സമാധാന ദിനമായിട്ടാണ്
സെപ്തംബർ 21 ആചരിക്കപ്പെടുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
1981-ല്‍ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്നത്. പിന്നീട് 2001 ല്‍ 55/282 വോട്ടിന് ജനറല്‍ അസംബ്ലിയില്‍ സെപ്തംബര്‍ 21 തീയതി എല്ലാ വര്‍ഷവും സമാധാന ദിനം ആചരിക്കുവാന്‍ തീരുമാനിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ചെറുതും വലുതുമായ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകസമാധാനം ജനങ്ങളുടെ ഇടയില്‍ എത്തിക്കുവാനാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്. യുദ്ധങ്ങള്‍ ഒഴിവാക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന മാര്‍ഗ്ഗമാണ് ലോകസമാധാനത്തിന് വിത്തുപാകുന്നത്.
പരസ്പര ബഹുമാനം ഇല്ലായ്മ മനുഷ്യാവകാശങ്ങളോടുളള അവജ്ഞ എന്നിവ അപരിഷ്കൃതമായ പ്രവൃത്തികള്‍ക്ക് കാരണമാവുന്നത്. നാളത്തെ തലമുറ യുദ്ധങ്ങൾ ഒഴിവാക്കി നന്മ നിത്ത മനസുമായി ലോകത്തില്‍ ജീവിക്കുവാനുള്ള സാഹചര്യംസൃഷ്ടിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടേയും കടമ. സമാധാനമാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ മുദ്രാവാക്യമെന്നുംസമാധാനമാണ് നമ്മുടെ ദൌത്യം എന്നും ഐക്യരാഷ്ട്രസഭ ചൂണ്ടി കാട്ടുന്നു.