സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (15:05 IST)
മോഷണക്കേസിലെ പിടികിട്ടാപ്പുള്ളിയായി ഇന്‍സ്റ്റഗ്രാം താരത്തിന്റെ ഫോട്ടോ തെറ്റായി പോസ്റ്റ് ചെയ്തതിന് ന്യൂയോര്‍ക്ക് പൊലീസിനെതിരെ 220 കോടിയുടെ നഷ്ടപരിഹാരത്തിന് കേസ്. 31കാരിയായ ഇവ ലോപ്പസ് സ്റ്റംബിളിന്റെ ഫോട്ടോയാണ് പൊലീസ് മാറി നല്‍കിയത്. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഞാനാദ്യം വിചാരിച്ചത് ഇത് ഫേക്ക് എന്നാണ്. പൊലീസ് എന്റെ ഫോട്ടോ ഇത്തരത്തില്‍ കൊടുത്തത് വിശ്വാസിക്കാനാകുന്നില്ലെന്നും ലോപ്പസ് പറഞ്ഞു. ഇത് ലോകം മൊത്തം പ്രചരിച്ചുകഴിഞ്ഞു. ഇതെന്നെ കള്ളിയും വേശ്യയുമായി ചിത്രീകരിച്ചെന്നും അവര്‍ പറഞ്ഞു.