സൗദി എയർപോർട്ടിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (19:32 IST)
ജിദ്ദ: സൗദി അറേബ്യയിലെ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന്റെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി. എത്യോപ്യൻ എയർലൈൻസിന്റെയും സൗദി അറേബ്യൻ എയർലൈൻസിന്റെയും വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടി ഉരസിയത്.

സൗദി അറേബ്യൻ എയർലൈൻസിന്റെ അയർബസ് 300 വിമനം ടാക്സിവേയിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടയിൽ വിമാനത്തിന്റെ ഇടത്തെ ചിറക് എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനത്തിന്റെ വലത്തെ ചിറകിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ എത്യോപ്യൻ എയൽലൈസിന്റെ വിമാനത്തിന് തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അപകടം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് അറിയുന്നതിനായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് കീഴിലുള്ള ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :