അഭിറാം മനോഹർ|
Last Modified വെള്ളി, 27 മെയ് 2022 (12:34 IST)
2022ലെ അന്താരാഷ്‌ട്ര ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലിയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' എന്ന കൃതിക്കാണ് പുരസ്കാരം.
ഹിന്ദിയിലുള്ള കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് അന്താരാഷ്‌ട്ര ബുക്കർ സമ്മാനം ലഭിക്കുന്നത്.അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ രണ്ടുപേരും ചേർന്ന് പങ്കുവെക്കും.
ഭർത്താവ് മരിച്ചതിനെ തുടർന്ന് കടുത്ത വിഷാദരോഗത്തിനടിമയാകുന്ന വൃദ്ധ നിശ്ചയദാർഢ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന കഥയാണ് രേത് സമാധി പറയുന്നത്.