‘ഇന്ത്യ പാകിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുത്’

കറാച്ചി| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (13:48 IST)
പാകിസ്ഥാന്‍ സേനയുടെ പരീക്ഷിക്കരുതെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പര്‍വേസിന്റെ പ്രതികരണം.

ഇന്ത്യയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി അതിര്‍ത്തിയില്‍ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനം നല്ലതല്ല. തികച്ചും പരിതാപകരമായ കാര്യമാണിത്. പാകിസ്ഥാന്‍ സേനയുടെ ക്ഷമ പരീക്ഷിക്കുന്നത് ഇന്ത്യ നിര്‍ത്തണമെന്നും മുഷറഫ് ആവശ്യപ്പെട്ടു.

നിലവിലെ പാക്കിസ്ഥാന്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് രീതിയും ആവര്‍ത്തനവിരസമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരുന്നു സംസാരിക്കുകയും അതിലൂടെ ഉരുത്തിരിയുന്ന ആശയത്തിലൂടെ മാത്രമേ പുതിയ സര്‍ക്കാരും പുതിയ തെരഞ്ഞെടുപ്പ് രീതിയും രൂപപ്പെടുകയുള്ളൂവെന്നും മുഷറഫ് ചൂണ്ടിക്കാട്ടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :