ഇന്ത്യ-പാക് പ്രശ്നത്തില്‍ യുഎന്‍ ഇടപെടുന്നു !

 ബാന്‍ കി മൂണ് , യുഎന്‍ , ഇന്ത്യ പാകിസ്ഥാന്‍
യുഎന്‍| jibin| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (11:36 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ഥി ലംഘനവും ഇന്ത്യന്‍ പോസ്‌റ്റിലേക്ക് നടത്തുന്ന വെടിവെപ്പിനെ തുടര്‍ന്നും ഇന്ത്യ പാകിസ്ഥാന്‍ ബന്ധം മുറിഞ്ഞിരുന്നു.

തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇരുരാജ്യങ്ങളും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.


ആഗസ്റ്റ് 25നാണ് വിദേശകാര്യ സെക്രട്ടറിമാരായ സുജാത സിങ്ങും ഇഅ്ജാസ് ചൗധരിയുമായി ഇസ്ലാമാബാദില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍, കശ്മീര്‍ വിമതരുമായി ഡല്‍ഹിയിലെ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബസിത് ചര്‍ച്ച നടത്തിയതാണ് പിന്മാറ്റത്തിന് ഇടയാക്കിയത്.

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തീവ്രവാദികളും പാക് സൈന്യവും ചേര്‍ന്ന് ഇന്ത്യന്‍ പോസ്‌റ്റുകളിലേക്ക് വെടിവെപ്പ് നടത്തുകയായിരുന്നു. നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളാകുകയയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :