വാഷിങ്ടണ്‍|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2014 (17:40 IST)
കള്ളപ്പണം നിക്ഷേപിച്ച രാജ്യങ്ങളെ സംബന്ധിച്ച് ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. കണക്കുകള്‍ പ്രകാരം 2003- 2012 കാലയളവില്‍ 28 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്. മോഡി സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അവസരത്തിലാണ് പുതിയ റിപ്പോര്‍ട്ട്.
പട്ടികയില്‍ ചൈനയും റഷ്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
2012ല്‍ 249.57 ബില്യണ്‍ ഡോളറാണ് ചൈനയില്‍ നിന്ന് വിദേശ ബാങ്കുകളിലെത്തിയത്.റഷ്യയില്‍ നിന്ന് 122.86 ബില്യന്‍ ഡോളറും.2012 വരെയുള്ള കണക്കുകള്‍ പ്രകാരം പത്തുവര്‍ഷത്തിനുള്ളില്‍ ആകെ 991.2 ബില്യന്‍ ഡോളറാണ് കള്ളപ്പണമായി നിക്ഷേപിക്കപ്പെട്ടത്. ഇതിലെ 10 ശതമാനം സംഭാവന ചെയ്തത് ഇന്ത്യയില്‍ നിന്നുമുള്ളവരാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.