Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (17:22 IST)
ഡൽഹി: പാക് സർക്കരിൽ സൈന്യത്തിന്റെ അതിപ്രസരമെന്ന് യുഎസ് കോൺഗ്രസ് കമ്മറ്റി റിപ്പോർട്ട്. പുറമേ സർക്കാരാണ് അധികാരത്തെ നിയന്ത്രിക്കുന്നത് എങ്കിലും. സൈന്യത്തിന്റെ സ്വാധീനത്തിലാണ് സർക്കാർ ഭരണം നടത്തുന്നത് എന്നാണ് യുഎസ് കോൺഗ്രസ് കമ്മറ്റി റിപ്പോർട്ടിൽ പറയുന്നത്
ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയത്തിന് പിന്നിൽ പാക് സൈന്യത്തിന്റെയും നീതിന്യാസ സംവിധാനങ്ങളുടെയും ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാതെയാണ് ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായത്. പാകിസ്ഥാനിൽ അവസാനം നടന്ന പൊതുതിരഞ്ഞെടുപ്പിൽ സൈന്യവും നീതിന്യായ സംവിധാനവും ചേർന്ന പ്രത്യേക സാംവിധാനം ഇമ്രാൻ ഖാനെ അധികാത്തിൽ എത്തിക്കുന്നതിനായി ജനങ്ങളെ സ്വാധിനിച്ചു.
പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെറീഫിനെയും, അദ്ദേഹത്തിന്റെ പാർട്ടിയെയും ചിത്രത്തിൽനിന്നും മാറ്റി നിർത്തുന്നതിനായാണ് ഇമ്രാൻ ഖാനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഉയർത്തിക്കൊണ്ടുവന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിസ്ഥാനത്തിരിക്കുമ്പോൾ തന്നെ ദേശീയ സുരക്ഷ, വിദേശകാര്യം തുടങ്ങിയ മേഖലകളിൽ ഭരണം നിയന്ത്രിക്കുന്നത് സൈന്യം ആണെന്നും റിപ്പോർട്ടിൽ പറയുന്നു.