അല്‍ഖ്വയ്ദ ഭീകരന്‍ ഇബ്രാഹിം അല്‍ റുബൈഷിനെ അമേരിക്ക വധിച്ചു

യെമന്‍| Last Updated: ബുധന്‍, 15 ഏപ്രില്‍ 2015 (16:46 IST)
യെമനിലെ മുതിര്‍ന്ന അല്‍ഖ്വയ്ദ ഭീകരനായ ഇബ്രാഹിം അല്‍ റുബൈഷിനെ വധിച്ചു. അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ്
ഇയാള്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം അല്‍ഖ്വയിദയാണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാല്‍ എവിടെ വെച്ചാണ് ഇബ്രാഹിം അല്‍ റുബൈഷ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. യമനിലെ അല്‍ഖ്വയ്ദ തീവ്രവാദികള്‍ക്കിടയിന്‍ വന്‍ സ്വാധീനമാണ് ഇയാള്‍ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.


അഫ്ഗാനിസ്ഥാനിലാണ് ഇയാള്‍ ആദ്യകാലത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയിരുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ ഗ്വാണ്ടനോമോ ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍മോചിതനായ റുബൈഷി നം യെമനിലേക്ക് പോകുകയായിരുന്നു.

റുബൈഷിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക നേരത്തെ അഞ്ച് മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. യെമനില്‍ ഹൂതി വിമതരും സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യവും യുദ്ധം തുടരുന്ന സാഹചര്യം മുതലാക്കി അല്‍ഖ്വയ്ദ യെമനിലെ മുക്കല്ല പിടിച്ചടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :