ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ 10 സൗദി സൈനികര്‍ കൊല്ലപ്പെട്ടു

സനാ| VISHNU N L| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (15:47 IST)
യമനില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസീരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ യമനില്‍ ഏറ്റുമുട്ടല്‍ നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 60 ആയി.

വെള്ളിയാഴ്ച നടന്ന സ്ഫോടനത്തില്‍ 45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി സഖ്യസേനയിലുള്ള ബഹ്റൈനും വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :