ഫോണില്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന അമ്മയുടെ കണ്‍‌മുന്നില്‍ 8 മാസം പ്രായമുള്ള കുഞ്ഞ് ലോറിയിടിച്ച് മരിച്ചു

Baby, Death, Lorry, Mum, Phone, Chat, ഫോണ്‍, ചാറ്റ്, കുഞ്ഞ്, മരണം, മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ
Last Modified ശനി, 11 മെയ് 2019 (17:16 IST)
ഫോണില്‍ കളിച്ചുകൊണ്ടിരുന്ന അമ്മയുടെ കണ്‍‌മുന്നില്‍, എട്ടുമാസം പ്രായമുള്ള മകന്‍ ലോറിയിടിച്ച് മരിച്ചു. ഫോണില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ മകന്‍ തന്‍റെ വാക്കറുമായി റോഡിലേക്കിറങ്ങിയത് അമ്മ ശ്രദ്ധിക്കാതിരുന്നതാണ് ദാരുണമായ അപകടത്തിന് കാരണം.

നടക്കാന്‍ സഹായിക്കുന്ന വാക്കര്‍ ഉരുട്ടിക്കൊണ്ട് വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ കുഞ്ഞ് പാഞ്ഞുവന്ന ലോറിക്കടിയില്‍ പെട്ട് തത്ക്ഷണം മരിക്കുകയായിരുന്നു. സെന്‍‌ട്രല്‍ തായ്‌ലന്‍ഡിലെ സമുത് പ്രാകനിലാണ് സംഭവം.

എട്ടുമാസം പ്രായമുള്ള നോന്‍റാവത് സൈന്‍‌ഗമാണ് മരിച്ചത്. കുട്ടിയുടെ അമ്മ വിലവന്‍ പിറ്റ്‌പാന്‍(32) ഫോണില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കവേയാണ് തുറന്നുകിടന്ന ഗേറ്റിലൂടെ കുഞ്ഞ് വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയത്. ലോറിയുടെ പിന്‍‌ചക്രങ്ങള്‍ കുഞ്ഞിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി.

ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ ദാരുണമായ ദൃശ്യം കണ്ട് തളര്‍ന്നുവീണു. കുഞ്ഞ് കളിച്ചുകൊണ്ടിരുന്നത് താന്‍ കണ്ടിരുന്നു എന്നും എന്നാല്‍ ഗേറ്റ് തുറന്നുകിടന്നത് ശ്രദ്ധിച്ചില്ലെന്നും വിലവന്‍ പിറ്റ്‌പാന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :