വാഷിങ്ടണ്‍|
vishnu|
Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (13:44 IST)
കാടിളക്കിയുള്ള കോലാഹലങ്ങളില്ല, ഇന്നേവരെ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല എന്നാലൊ ലോകം ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന ഭീകരത അതിന്റെ പ്രഹര ശേഷി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ‘ഹിസ്ബുത്തഹ്രീര്‍‘ അതാണ് ഈ സംഹാരത്തിന്റെ പുതിയ രാക്ഷസീയതയുടെ പേര്. ആരും അറിയാതെ എന്നാല്‍ അറിയിക്കേണ്ടവരെ മാത്രം അറിയിച്ച് തീവ്ര നിലപാടുകാരെ കൂട്ടുപിടിച്ച് ഈ ഭീകര സംഘടന അതിവേഗം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. യുഎസിലെ സിടിഎക്സ് ജേണല്‍
ആണ് ഈ പുതിയ ഭീകരനേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന ഈ അടവു നയം കൊണ്ട് ഇന്ന് ഈ ഭീകരന്‍മാര്‍ ലോകത്തിന്റെ മുക്കിലും മൂലയിലും അതിഗൂഢമായി വേരുകള്‍ പടര്‍ത്തി പാളയത്തില്‍ പടയൊരുക്കം നടത്തുകയാണ്. ലോകത്തില്‍ എല്ലായിടത്തുനിന്നുമായി പത്തുലക്ഷത്തിലധികം അംഗങ്ങളുള്ള ശക്തമായ ഭീകര സംഘടന. ഒരുപക്ഷെ ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാരായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരേക്കാള്‍ അപകടകാരികള്‍.
ചുരുക്കത്തില്‍, ഐഎസിനേക്കാള്‍ പേടിക്കേണ്ട ഇക്കൂട്ടര്‍ ഇന്ത്യയിലും അതിന്റെ വിഷവിത്തുകള്‍ പാകി കഴിഞ്ഞിരിക്കുന്നു.
സിറിയയിലും ഇറാഖിലും ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായാണ് ഐഎസ് ഭീകരതയെങ്കില്‍ ആഗോള ഖിലാഫത്ത് ലക്ഷ്യമിട്ടാണു ഹിസ്ബുത്തഹ്രീറിന്റെ പടയൊരുക്കം. ദക്ഷിണേഷ്യ കേന്ദ്രമാക്കി ലോകമെങ്ങും മെല്ലെ പടര്‍ന്നുകൊണ്ടിരിക്കുന്ന സംഘടന അന്‍പതോളം രാജ്യങ്ങളില്‍ വേരോടിക്കഴിഞ്ഞു. ആഗോളതലത്തില്‍ സ്വാധീനകേന്ദ്രങ്ങള്‍ക്കായി തീവ്ര നിലപാടുകാരായ വിദ്യാസമ്പന്നരെ അനുദിനം ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍.
1952ല്‍ ജറുസലമിലാണു ഹിസ്ബുത്തഹ്രീറിന്റെ പിറവി. ആസ്ഥാനം ലണ്ടന്‍. മധ്യേഷ്യ, യുറോപ്പ്, ദക്ഷിണേഷ്യ, ദക്ഷിണകിഴക്കനേഷ്യ (പ്രത്യേകിച്ചും ഇന്തൊനീഷ്യ) എന്നിവിടങ്ങളില്‍ ശാഖകള്‍. ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാനും ബംഗ്ലദേശുമാണ് ശക്തികേന്ദ്രങ്ങള്‍. ഇന്ത്യയിലും കാലുറപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ സ്വാധീനമില്ല. എന്നാല്‍ 2010ല്‍ ഡല്‍ഹിയിലെ ബട്ല ഹൌസില്‍ ഇസ്രയേല്‍ വിരുദ്ധ പ്രകടനം നടത്തിയതായി ഹിസ്ബുത്തഹ്രീര്‍ അവരുടെ വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്നു. ആയിരംപേര്‍ പങ്കെടുത്ത ഈ പ്രകടനത്തിനുശേഷം ഇത്തരം പരിപാടികളൊന്നും ഇന്ത്യയില്‍ പിന്നീടു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല.
സത്യം പറഞ്ഞാല്‍ അയല്‍പക്കങ്ങളില്‍ നിന്ന് ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ, മൂന്നുപാടും ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകര സംഘടനകള്‍ തഴച്ചുവളരുന്നു. എന്നാല്‍ നിലവിലുള്ള ഈ ഭീകര സംഘടനകളേക്കാള്‍
ഹിസ്ബുത്തഹ്രീരിന്റെ സായുധ വിഭാഗത്തിന് രാസായുധങ്ങള്‍ മാത്രമല്ല, രോഗാണുക്കളെ ഉപയോഗിച്ചുള്ള യുദ്ധതന്ത്രങ്ങളിലും പരിശീലനം ലഭിച്ചിട്ടുണ്ട്.
അതുകൊണ്ട് ഈ നാശത്തിന്റെ ചെകുത്താനെ മറ്റാരേക്കാളും
ഇന്ത്യ ഭയപ്പെടേണ്ടതായുണ്ട്. അതിനാല്‍ ഇന്ത്യ കരുതിയിരിക്കണമെന്നാണ് സിടിഎക്സ് ജേണല്‍ പറയുന്നത്. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എജ്യുക്കേഷന്‍ കമ്യൂണിറ്റി കൊളാബറേഷന്‍ ഓണ്‍ലൈനിന്റേതാണ് സിടിഎക്സ് ജേണല്‍. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സുരീന്ദര്‍ കുമാറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.