ശ്രീലങ്കയിലെ ശക്തമായ മഴയില്‍ മരണം 14ആയി

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (07:58 IST)
ശ്രീലങ്കയിലെ ശക്തമായ മഴയില്‍ മരണം 14ആയി. ഇതുവരെ മഴക്കെടുതി 2,45,000പേരെ ബാധിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 800വീടുകള്‍ക്കാണ് മഴയില്‍ കേടുപാടുകള്‍ പറ്റിയിട്ടുള്ളത്. 15,658 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :