അനിവാര്യമായ മരണത്തെക്കുറിച്ച് സൂചിപ്പിച്ച് ക്യൂബൻ വിപ്ലവ നായകന്‍ ഫിഡൽ കാസ്ട്രോ

മരണത്തെ അതിജീവിക്കുന്ന ആശയങ്ങളെക്കുറിച്ചും അനിവാര്യമായ മരണത്തെക്കുറിച്ചും സൂചിപ്പിച്ച്, കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ ക്യൂബൻ വിപ്ലവനായകന്‍ ഫിഡൽ കാസ്ട്രോ

ഹവാന, ക്യൂബ, ഫിഡൽ കാസ്ട്രോ, കമ്യൂണിസ്റ്റ് havana, cuba, fidal castro, communist
ഹവാന| സജിത്ത്| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (08:56 IST)
മരണത്തെ അതിജീവിക്കുന്ന ആശയങ്ങളെക്കുറിച്ചും അനിവാര്യമായ മരണത്തെക്കുറിച്ചും സൂചിപ്പിച്ച്, കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ ക്യൂബൻ വിപ്ലവനായകന്‍ ഫിഡൽ കാസ്ട്രോയുടെ ‘വിടവാങ്ങൽ’ പ്രസംഗം. വളരെ അപൂർവമായി മാത്രം പൊതുവേദികളിലെത്തുന്ന പഴയ വിപ്ലവനായകൻ ഈ അടുത്തകാലത്തു നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു കൺവൻഷൻ സെന്ററിൽ നടന്നത്.

‘തനിക്ക് ഉടൻതന്നെ 90 വയസ്സ് തികയും. എല്ലാവർക്കും സംഭവിക്കുന്നത് തന്നെ തനിക്കും സംഭവിക്കും. ഒരുപക്ഷേ, ഇത് ഈമുറിയിൽ വച്ചുള്ള തന്റെ അവസാനത്തെ പ്രസംഗമാകാം. താൻ മറഞ്ഞാലും നമ്മൾ സൃഷ്ടിച്ച ക്യൂബൻ കമ്യൂണിസം എന്ന ആശയം ഈ ഭൂമിയിൽ എന്നും നിലനിൽക്കും. മാന്യതയോടെയും ആവേശത്തോടെയും
നടപ്പാക്കിയാൽ മനുഷ്യനാവശ്യമായ ഭൗതികവും സാംസ്കാരികവുമായ വിഭവങ്ങൾ സൃഷ്ടിക്കാൻ ആ ആശയങ്ങൾക്കു കഴിയുമെന്നു നമ്മൾ തെളിയിച്ചുകൊണ്ടേയിരിക്കണം. അവ നേടിയെടുക്കാൻ ഇടവേളകളില്ലാതെ നമ്മൾ പോരാടുകയും വേണം’ – പാർട്ടി കോൺഗ്രസിന്റെ അവസാനദിവസം ഹവാന കൺവൻഷൻ സെന്ററിൽ ഒത്തുചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ 1300 പ്രതിനിധികളുടെ ‘ഫിഡൽ, ഫിഡൽ’ ആർപ്പുവിളികൾക്കിടെ കാസ്ട്രോ വ്യക്തമാക്കി.

ക്യൂബൻ വിപ്ലവത്തിനുശേഷം 1959ൽ അധികാരത്തിലെത്തിയ ഫിഡൽ കാസ്ട്രോ രോഗബായെ തുടർന്നു പത്ത് വർഷം മുൻപാണ് അധികാരമൊഴിഞ്ഞത്. ഫിഡലിന്റെ മരണത്തോടെ അസ്ഥിരപ്പെടുമെന്നാണ് അന്ന് വിലയിരുത്തപ്പെട്ടിരുന്നത്. അമേരിക്കൻ ചാരസംഘടനായ സി ഐ എ ഫിഡലിനെ വധിക്കാൻ ശ്രമിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് സുഗമമായി അധികാരം കൈമാറിയതോടെ അത്തരം ചർച്ചകൾ നിലച്ചു.വരുന്ന ഓഗസ്റ്റ് 13 നാണ് ഫിഡലിന്റെ തൊണ്ണൂറാം പിറന്നാൾ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :