എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 12 ജനുവരി 2023 (20:31 IST)
മലപ്പുറം: ആശുപത്രിയിൽ വച്ച് പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി
മുന്നിയൂർ ചേരക്കോട് സ്വദേശി കൂട്ടാളക്കാവ് അബ്ദുൽ സലിം ആണ് പിടിയിലായത്.
പതിനേഴുകാരിയെ ഒന്നര വര്ഷം മുമ്പ് പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ് നടന്നത്. പെൺകുട്ടിയുടെ സഹോദരന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ ആയിരുന്ന സമയത്താണ് പീഡിപ്പിച്ചത് എന്നാണു പരാതി. സംഭവം കുട്ടി ചികിത്സയ്ക്കിടെ ഡോക്ടറോട് പറഞ്ഞതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.