ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified വ്യാഴം, 20 നവംബര്‍ 2014 (18:42 IST)
എല്ലാം സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തങ്ങളുടെ ഉത്പനനവും അല്‍പ്പം സ്മാര്‍ട്ടാവണമെന്ന് തോക്കു കമ്പനിക്കാര്‍ ചിന്തിച്ചാല്‍ വേണ്ടെന്ന് പറയാന്‍ പറ്റുമൊ? ഇല്ല. ഇനി അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും തോക്കുകളും സ്മാര്‍ട്ടായി. എന്നുവച്ചാല്‍ തോക്കിന്റെ രൂപം ആകപ്പാറെ അങ്ങ് മാറി എന്നര്‍ഥം.
ഓരോ കമ്പനിയും തോക്കുകള്‍ പുറത്തിറക്കും എങ്കിലും പഴയ കൊളോണിയല്‍ ടച്ച് ഒരിക്കലും മാറ്റാന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ ഒരു കമ്പനി ആ കുറവും അങ്ങ് പരിഹരിച്ചിരിക്കുകയാണ്. സംഗതി കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഏതെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ആണെന്നുമാത്രമെ പറയു. അത്രക്കുണ്ട് ഇത് നിര്‍മ്മിച്ച കമ്പനിയുടെ കരവിരുത്!
തോറസ് കര്‍വ് എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന തോക്കില്‍ ഒരേസമയം ഏഴു ബുള്ളറ്റുകള്‍ വരെ ഉപയോഗിക്കാനാകുമത്രെ!
പോക്കറ്റിലിട്ട് നടക്കാവുന്ന തോക്ക് എന്നാണ് വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ പോക്കറ്റില്‍ സൂക്ഷിക്കാന്‍ രക്ഷാകവചങ്ങള്‍ കമ്പനി ഉണ്ടാക്കിയിട്ടുമില്ല. ആനയുണ്ട് തോട്ടിയില്ല എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍.
ഒരു ഐഫോണിന്റെ അത്രയും വലിപ്പമേ ഈ അവതാരത്തിനുള്ളു. ഇത്തരം തോക്കുകള്‍ സുരക്ഷയ്ക്കായി ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ പരസ്യം. കൊലപാതകികളും കള്ളന്മാരും ഉപയോഇഗിക്കരുതെന്ന് കമ്പനി പറയുന്നുമില്ല. ഏതായാലും സ്മാര്‍ട്ഫോണ്‍ തോക്കിന്റെ വില 24,410 രൂപയാണ്. സംഗതി തിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി കഴിഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.