ചിപ്പി പീലിപ്പോസ്|
Last Modified ശനി, 22 ഫെബ്രുവരി 2020 (07:49 IST)
ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ കളിയാക്കുന്നത് സഹിക്കാൻ കഴിയാതെ നെഞ്ചുപൊട്ടി കരയുന്ന ഒരു ഒൻപത് വയസുകാരന്റെ വീഡിയോ ലോകമെമ്പാടുമുള്ളവരുടെ ഹൃദയത്തെ നീറ്റിയിരുന്നു. ആസ്ട്രേലിയയിൽ നിന്നുമുള്ള ക്വാഡൻ ബെയിൽസ് എന്ന കുട്ടിയുടെ ആയിരുന്നു വീഡിയോ.
കുട്ടിയുടെ അമ്മ തന്നെയായിരുന്നു വീഡിയോ എടുത്തത്. സമാനമായ അനുഭവം തനിക്കുമുണ്ടായിരിക്കുകയാണ് എന്ന് പറയുകയാണ് മലയാളികളുടെ ഗിന്നസ് പക്രു. ‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ഈ വരികൾ ഓർമ്മ വച്ചോളു. ‘ഊതിയാൽ അണയില്ല.. ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ’–ഇളയ രാജ. ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്’ അദ്ദേഹം കുറിച്ചു.
കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നുമാണ് ക്വാഡന്‍ ചോദിച്ചിരിക്കുന്നത്. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എനിക് പറ്റുന്നില്ലെന്നും കുട്ടി വീഡിയോയിൽ പറയുന്നുണ്ട്. മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.