ഡൊണാൾഡ് ട്രം‌പിനെ അതിരൂക്ഷമായി നോക്കി ഗ്രേറ്റ, പരിഹസിച്ച് ട്രം‌പ് ! - വീഡിയോ വൈറൽ

എസ് ഹർഷ| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:05 IST)
ഗ്രേറ്റാ തുൻ‌ബെർഗ്, ഒരു ദിവസം കൊണ്ട് ലോകശ്രദ്ധ നേടിയ 16കാരി. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോള താപനത്തിനുമെതിരെ സമരം നയിക്കുകയാണ് ഈ 16കാരി. യു.എന്നില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ വികാരഭരിതമായ പ്രസംഗമാണ് ഇപ്പോൾ എങ്ങും വൈറലാകുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ രൂക്ഷമായി നോക്കുന്ന ഗ്രേറ്റയുടെ വീഡിയോയും ഇക്കൂട്ടത്തിൽ ഉണ്ട്. ഗ്രേറ്റയുടെ മുമ്പിലൂടെ ട്രംപ് കടന്നു പോകുമ്പോള്‍ മുഖഭാവം പെട്ടന്നു മാറുന്നതും രൂക്ഷമായി നോക്കുന്നതും വീഡിയോയില്‍ കാണാം.

ഗ്രേറ്റയുടെ പ്രസംഗത്തെ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു സദസ് ഏറ്റെടുത്തത്. എന്നാൽ, ഗ്രേറ്റയുടെ പ്രസംഗത്തെ പരിഹാസരൂപേണയാണ് ട്രംപ് ട്വീറ്റ് ചെയ്തത് എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടി വരുന്നു. ‘ശോഭനമായ ഭാവിയിലേക്ക് നോക്കുന്ന സന്തോഷവതിയായ പെണ്‍കുട്ടി. വളരെ നല്ല കാര്യം’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലിമെന്റിന് മുമ്പില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :