സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (16:49 IST)
പതിനൊന്നുപേരെ തലയറുത്തു കൊന്ന
68കാരി പിടിയില്‍. ഗ്രാനി റിപ്പര്‍ എന്നറിയപ്പെടുന്ന തമാര സംസൊനോവയാണ് പിടിയിലായത്. ഇവര്‍
നരഭോജിയാണെന്നാണ് സംശയിക്കുന്നത്. റഷ്യയില്‍
രണ്ട് പതിറ്റാണ്ടിനിടെ പതിനൊന്നോളം ആളുകളെയാണ് ഇവര്‍ നിഷ്ക്കരുണം വകവരുത്തിയത്. കൊലപ്പെടുത്തിയവരുടെ ശിരീരാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വീടിനടുത്തുള്ള സിസി ടിവി ക്യാമറകളില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.
ഇവര്‍ റഷ്യനിലും ഇംഗ്ലീഷിലും ജര്‍മ്മനിലും എഴുതിയ ഡയറിക്കുറിപ്പുകളില്‍ ഇരകളില്‍ ചിലരെ ഉറക്കഗുളിക കൊടുത്ത് മയക്കിയതിന് ശേഷം ജീവന്‍ വേര്‍പെടും മുമ്പും നിഷ്‌ക്കരുണം കൊലപ്പെടുത്തിയിരുന്നതായി വ്യക്തമാക്കുന്നു. ഇവരുടെ ഭര്‍ത്താവും ഇവരുടെ ഇരകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് സംശയിക്കുന്നത്.
ബ്ലാക്ക് മാജിക്കിലും ജ്യേതിഷത്തിലും തത്പരയാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ഫ്ലൂറ്റില്‍ നിന്നും ഒരു കത്തിയും ഈര്‍ച്ചവാളും, ബാത്ത്‌റൂമില്‍ ചോരക്കറയും പോലീസ് കണ്ടെത്തി. മനുഷ്യശരീരത്തില്‍ ശ്വാസകോശമായിരുന്നു ഇവര്‍ക്ക് കഴിക്കാന്‍ ഏറെ പ്രിയമെന്നും പോലീസ് വെളിപ്പെടുത്തുന്നു. അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടാല്‍ എന്താകും പ്രതികരണമെന്ന് ജഡ്ജി ചോദിച്ചപ്പോള്‍
നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും,
തെറ്റുകാരിയായതിനാല്‍ ശിക്ഷാര്‍ഹയാണെന്നായിരുന്നു ഇവരുടെ മറുപടി.