ലോക ജനസംഖ്യ ഇന്ന് 800 കോടിയിലെത്തും !

രേണുക വേണു| Last Modified ചൊവ്വ, 15 നവം‌ബര്‍ 2022 (10:08 IST)

ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടിയിലെത്തും. 700 കോടി പിന്നിട്ട് 11 വര്‍ഷം കഴിയുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തുന്നത്. 2022 ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15 ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുടെ രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :