ഗാസ|
jibin|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (12:38 IST)
കളിപ്പാട്ടങ്ങളെക്കള്‍ അവര്‍ക്ക് ഇഷ്ടം പ്രാവുകളെയായിരുന്നു. പ്രാവുകളും എന്നും അവരെ കാണാന്‍ ആ മട്ടുപ്പാവില്‍ എത്തും. കുഞ്ഞു ചിറകും കുറുകിയ ശബ്ദവുമായി അവര്‍ കൂട്ടമായി മട്ടുപ്പാവില്‍ എത്തുബോള്‍ കൈനിറയെ അരിമണിയും ഗോതബുമായി അവയ്ക്കരികിലേക്ക് മക്കള്‍ പോകുബോള്‍ ഷുഹൈബര്‍ ഒരിക്കലും ചിന്തിച്ചില്ല അത് അവരുടെ അവസാന നിമിഷമാണെന്ന്.
മൂന്നു മക്കളും മൂത്ത മകന്റെ സുഹൃത്തുമാണ് വീടിനു മുകളിൽ വന്നിരിക്കുന്ന പ്രാവുകൾ സ്ഥിരമായി തീറ്റ കൊടുക്കാൻ പോവുക. പക്ഷേ ഇത്തവണ അവരെ തേടിയെത്തിയത് പ്രാവുകളായിരുന്നില്ല.
ഇസ്രയേൽ പോര്‍ വിമാനത്തില്‍ നിന്നും വീണ ബോബുകളാണ് അവര്‍ക്ക് മേല്‍ വീണത്.
ആ നിമിഷം ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത പ്രാവുകളെ മാത്രം സ്നേഹിച്ച ആ നാലു കുഞ്ഞങ്ങളുടെ ജീവൻ പൊലിയുകയായിരുന്നു. കുഞ്ഞുങ്ങൾക്കു മേൽ ബോംബ് വന്ന് പതിക്കുകയായിരുന്നു.
ഗാസയിലെ അൽഷിനു ഹോസ്പിറ്റലിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങളിലേക്ക് നോക്കി വിലപിക്കാനാകാതെ നിൽക്കുന്ന പിതാവ് ഗാസയിലെ
ഇന്നത്തെ അവസ്ഥയുടെ പ്രതീകമാണ്.