വത്തിക്കാന്‍|
jibin|
Last Modified തിങ്കള്‍, 15 ഡിസംബര്‍ 2014 (08:55 IST)
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ആത്മാവും സ്വര്‍ഗവും ഉണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. "ദൈവ സൃഷ്‌ടികള്‍ക്കെല്ലാം പറുദീസയില്‍ സ്‌ഥാനമുണ്ട്. ദൈവസന്നിധിയില്‍വച്ചു നാം അവരെ കാണും"- മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വളര്‍ത്തുനായയുടെ മരണത്തില്‍ ദുഃഖിതനായ കുട്ടിയെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം.
മൃഗങ്ങള്‍ക്കും ആത്മാവും സ്വര്‍ഗവും ഉണ്ടെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്‌താവനയെ 'പെറ്റ' അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്‌തു. മൃഗങ്ങള്‍ക്കു മരണാനന്തര ജീവിതമില്ലെന്നായിരുന്നു പീയൂസ് ഒന്‍പതാം മാര്‍പാപ്പ പറഞ്ഞത്. പക്ഷി മൃഗാദികളുടെ ജീവിതം ഭൂമിയില്‍ അവസാനിക്കുന്നതാണെന്നായിരുന്നു ബനഡിക്‌ട് 16മന്‍ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നത്.
ഈ നിലപാടുകളെയെല്ലാം തള്ളിക്കളയുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്‌താവന. മൃഗങ്ങളെ ഏറെ സ്‌നേഹിച്ചിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേരാണ് ഇപ്പോഴത്തെ മാര്‍പാപ്പ സ്വീകരിച്ചതെന്നുമാണ് ഏറേ ശ്രദ്ധേയം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.