രേണുക വേണു|
Last Updated:
ബുധന്‍, 25 ഓഗസ്റ്റ് 2021 (15:02 IST)
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന് തീവ്രവാദികള്‍ പിടിച്ചെടുത്തതിനു പിന്നാലെ മുന്‍ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം നാടുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, താലിബാന് ഭരണം പിടിക്കുന്നതിനു മുന്‍പ് തന്നെ അഫ്ഗാന് മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരു നേതാവ് രാജിവച്ച് നാടുവിട്ടിരുന്നു. സയ്യദ് അഹമ്മദ് സാദത്ത് ആയിരുന്നു അത്. അഫ്ഗാന് മന്ത്രിസഭയില്‍ നിന്നു രാജിവച്ച ശേഷം സയ്യദ് അഹമ്മദ് എത്തിയത് ജര്മനിയിലേക്കാണ്. ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറിയാണ് ഇയാളുടെ ജോലി. അഫ്ഗാനിസ്ഥാനില്‍ അഷറഫ് ഗനി മന്ത്രിസഭയില്‍ 2018 ലാണ് ഇദ്ദേഹം അംഗമായത്. കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പാണ് സയ്യദ് അഹമ്മദ് കൈകാര്യം ചെയ്തിരുന്നത്. 2020 ഡിസംബറില്‍ സയ്യദ് മന്ത്രിസ്ഥാനം രാജിവച്ചു. ഇപ്പോള്‍ ജര്‍മന്‍ കമ്പനിക്ക് വേണ്ടിയാണ് പിസ ഡെലിവറി നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്.