ഫുട്ബോള്‍ കളിക്കിടെ സംഘര്‍ഷം ബ്രസീലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബ്രസീലിയ| VISHNU.NL| Last Modified ഞായര്‍, 4 മെയ് 2014 (12:47 IST)
ഫുട്ബോള്‍ കളിക്കിടെ ഇരു ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ നഗരമായ റസിഫിലായിരുന്നു സംഭവം നടന്നത്. ഇവിടെയുള്ള അരുദ സ്റ്റേഡിയത്തില്‍ ബ്രസീലിയന്‍ ലീഗിലെ രണ്ടാം ഡിവിഷന്‍ മത്സരങ്ങള്‍ നടക്കുമ്പോഴായിരുന്നു സംഘര്‍ഷം നടന്നത്.

ഇവിടെ സാന്താക്രൂസും പരാനയും തമ്മിലുള്ള മത്സരം നടക്കുമ്പോഴായിരുന്നു ഇരു ടീമിന്റെയും ആരാധകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സ്റ്റേഡിയത്തിലെ ടോയ്‌ലറ്റിലെ ക്ലോസറ്റിന്‌ തലയ്ക്കടിയേറ്റാണ്‌ ഒരാള്‍ മരിച്ചത്‌.


ആറാഴ്ചകള്‍ക്കുശേഷം ലോകകപ്പ്‌ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ്‌ ബ്രസീലിനെ ഞെട്ടിച്ച സംഭവം നടന്നത്. റസിഫില്‍ അഞ്ച്‌ ലോകകപ്പ്‌ മത്സരങ്ങള്‍ നടക്കുന്നുണ്ട്‌. ഈ സംഭവത്തോടെ ബ്രസീലിലെ സ്റ്റേഡിയങ്ങളുടെ സുരക്ഷാ സംവിധാനത്തെ സംബന്ധിച്ച്‌ ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :