വെബ്‌ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 4 ഒക്‌ടോബര്‍ 2019 (19:41 IST)
മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു വാഹനത്തിലിടിച്ചതിന് പിടിയിലായ ദമ്പതികൾ പൊലീസ് വാഹനത്തിന്റെ പിന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചു. ഫ്ലോറിഡയിലാണ് സംഭവം ഉണ്ടായത്. മെഗൻ മൊണ്ടറാനോ, ആരൊൺ തോമസ് എന്നി ദമ്പതികളെയാണ് പൊലീസ് പിടികൂടിയത്. പാർക്കിങിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇവർ ഓടിച്ചിരുന്ന കാർ ചെന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഇരുവർക്കും നേരിയ പരിക്ക് പറ്റിയിരുന്നു, ദമ്പതികളെ ആശുപതിയിലെത്തിക്കുന്നതിനായി വാഹനത്തിൽ കയറ്റി പാർക്കിങ്ങിൽ ഉണ്ടായിരുന്ന കാർ പരിശോധിക്കാൻ പൊലീസുകാർ നീങ്ങിയതോടെ ഇരുവരും പൊലീസ് വാഹനത്തിന്റെ പിറകിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മാന്യമായി പെരുമാറാൻ പൊലീസ് ഇരുവരോടും ആവശ്യപ്പെട്ടു.
എന്നാൽ ലൈംഗിക ബന്ധം പൊലീസ് തടസപ്പെടുത്തിയതോടെ ആരോൺ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു തഴെയിടുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് നഗ്നനായി ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതികൾ ഇരുവരെയും അശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു. അപകടമുണ്ടാക്കിയതിന് പുറമെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിച്ചതിനും. പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്