സ്‌കൂള്‍ ഹോസ്‌റ്റലില്‍ അഗ്നിബാധ; 21 വിദ്യാർഥികള്‍ ഗുരുതരാവസ്ഥയിൽ

   അഗ്നിബാധ , സ്‌കൂള്‍ ഹോസ്‌റ്റലില്‍ , ആശുപത്രി , വിദ്യാർഥികള്‍ , റഷ്യൻ നാഷണൽ റിസേർച്ച് മെഡിക്കൽ
മോസ്കോ| jibin| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (17:17 IST)
മോസ്കോയിലെ പ്രശസ്ത മെഡിക്കൽ സ്കൂളിലെ ഹോസ്റ്റലിൽ നടന്ന അഗ്നിബാധയിൽ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 21 വിദ്യാർഥികള്‍ ഗുരുതരാവസ്ഥയിൽ തുടരുന്നു. 43 പേർക്ക് പൊള്ളലേറ്റതായാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇവരിൽ സുഖം പ്രാപിച്ച ഏഴുപേർ ഇതിനിടെ ആശുപത്രി വിട്ടു.

അഗ്നിബാധയിൽ പൊള്ളലേറ്റവരില്‍ അധികവും വിദേശികളാണ്. പിറൊഗോവ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹോസ്റ്റലാണ് അപകടം നടന്നത്. പഴക്കമേറിയ ഹോസ്റ്റലിൽ തീ അണയ്ക്കുന്ന സംവിധാനങ്ങളില്ലാത്തതാണ് വൻദുരന്തത്തിലേക്ക് നയിച്ചത്. അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ തികച്ചും അനാസ്ഥ പ്രകടിപ്പിക്കുന്നതിനാൽ രാജ്യത്ത് വർഷം തോറും ആയിരങ്ങളാണ് പൊള്ളലേറ്റ് മരണമടയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :