ഷാര്‍ജ|
priyanka|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (13:47 IST)
ഷാര്‍ജയിലെ വ്യവസായ മേഖലയായ അഞ്ചില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് ഗുദാമുകള്‍ കത്തിനശിച്ചു. ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അപകടം. സംഭവത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുത തകരാറാണ് അപകടം വരുത്തിയതെന്നാണ് കണക്കാക്കുന്നത്. വന്‍ നാശനഷ്ടം കണക്കാക്കുന്നു.
അപകടം അറിഞ്ഞ് ഷാര്‍ജയിലെ പ്രധാന സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നും അഗ്‌നിശമന സേന രംഗത്തത്തെിയാണ് തീയണച്ചത്. സംഭവ സമയം ശക്തമായ ചൂടും കാറ്റും ഉണ്ടായിരുന്നു. സമീപത്ത് നിരവധി സ്ഥാപനങ്ങളുടെ ഗുദാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല.
ഗുദാമുകള്‍ക്കകത്തെ വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പലഭാഗത്തും വീണ് ചിതറിയെങ്കിലും അപകടങ്ങളുണ്ടായില്ല.
അപകടം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തുനിന്ന് ആളുകളെ നീക്കാന്‍ പൊലീസ് രംഗത്തത്തെി. തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്താകെ പുകയും രൂക്ഷ ഗന്ധവും നിറഞ്ഞിരുന്നതായി സമീപത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
സമീപത്തെ റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് നിര്‍ത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് പുറമെ നഗരസഭയുടെ ജലടാങ്കറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.