അഭിറാം മനോഹർ|
Last Modified വെള്ളി, 5 ജനുവരി 2024 (20:18 IST)
ഇന്ന് ലോകമെങ്ങും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. പെട്ടെന്നുണ്ടാകുന്ന പ്രളയം മുതല്‍ താപനിലയിലുണ്ടാകുന്ന അപ്രവചനീയതയും മറ്റും ജീവിതം ദുസ്സഹമാക്കുന്നു. ഇപ്പോഴിതാ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഫിന്‍ലന്‍ഡും കടുത്ത ശൈത്യത്തില്‍ വലയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 40 ഡിഗ്രിയാണ് ഈ ഭാഗങ്ങളില്‍ അടയാളപ്പെടുത്തിയത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ സ്വീഡനിലെ ഏറ്റവും തണൂപ്പേറിയ ദിവസമായിരുന്നു കഴിഞ്ഞ ബുധനാഴ്ച. മൈനസ് 43.6 ഡിഗ്രിയാണ് ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത്. സമീപരാജ്യങ്ങളായ ഫിന്‍ലാന്‍ഡിലും സ്ഥിതി സമാനമായിരുന്നു. കടുത്ത ശൈത്യം ജനജീവിതത്തെയും കാര്യമായി ബാധിച്ചു. ഹൈവേകളും ഫെറി സര്‍വീസ് പ്രവര്‍ത്തനവും ഇതോടെ നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ഗുരുതരമായത്. അടുത്ത ഒരാഴ്ചയോളം സ്ഥിതി ഈ രീതിയില്‍ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.