ജോലി രാജിവച്ചില്ല; മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (13:04 IST)
മാധ്യമപ്രവര്‍ത്തകയെ മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ജോലി രാജിവെക്കാത്തതിനാലാണ് 27കാരിയായ ഉറൂജ് ഇഖ്ബാലിനെ ഭര്‍ത്താവ് ദിലവര്‍ അലി കൊലപ്പെടുത്തിയത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം.

ഏഴ് മാസം മുമ്പാണ് ഉറൂജും ദിലവര്‍ അലിയും പ്രണയിച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഉറൂജിനോട് ജോലി രാജിവെക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയതായും പോലീസ് പറഞ്ഞു.

പാകിസ്ഥാനിലെ പ്രമുഖ ഉറുദു ദിനപത്രത്തില്‍ ക്രൈം റിപ്പോര്‍ട്ടറായിരുന്നു ഉറൂജ് ഇഖ്ബാല്‍. തിങ്കളാഴ്‍ച സെന്‍ട്രല്‍ ലാഹോറിലെ ക്വില ഗുജ്ജര്‍ സിങ്ങിലുള്ള പത്രത്തിന്‍റെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോഴാണ് ഭര്‍ത്താവ് ദിലവര്‍ അലി ഉറൂജിന് നേരെ വെടിയുതിര്‍ത്തത്. തലയ്‍ക്ക് വെടിയേറ്റ ഉറൂജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ ദോസ്‍ത് മുഹമ്മദ് പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :