തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കയില്‍ ഭീകരാക്രമണം നടന്നേക്കും; ആക്രമണത്തിന് അല്‍ - ക്വയ്ദ പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ അക്-ക്വയ്ദ ഭീകരാക്രമണം നടത്തിയേക്കും

വാഷിംഗ്ടണ്‍| Last Modified ശനി, 5 നവം‌ബര്‍ 2016 (09:44 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഭീകരാക്രമണസാധ്യത എന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ നഗരങ്ങളില്‍ അല്‍-ക്വയ്‌ദ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്ക്, ടെക്സാസ്, വിര്‍ജീനിയ എന്നീ നഗരങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതേസമയം, ഏതൊക്കെ സ്ഥലങ്ങളാണ് അല്‍-ക്വയ്ദ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ എഫ് ബി ഐ തയ്യാറായിട്ടില്ല. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :