Joe Biden: കാര്യം പ്രസിഡന്റാണ്, പക്ഷേ അച്ഛനായി പോയില്ലെ: മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍

Hunter Biden- Joe Biden
അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (13:30 IST)
Hunter Biden- Joe Biden
പ്രസിഡന്റ് പദവിയുടെ അസാധാരണമായ അധികാരങ്ങള്‍ കുടുംബത്തിനായി ഉപയോഗിക്കില്ലെന്ന വാഗ്ദാനം ലംഘിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മകന്‍ ഹണ്ടര്‍ ബൈഡന്‍ 2014 മുതല്‍ ഡിസംബര്‍ 1 വരെ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും മാപ്പ് നല്‍കിയാണ് ജോ ബൈഡന്‍ തന്റെ വാഗ്ദാനം ലംഘിച്ചത്. പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താകാന്‍ 2 മാസത്തോളം മാത്രം സമയമുള്ളപ്പോഴാണ് ബൈഡന്റെ നടപടി.


ഡെലാവെയറിലെയും കാലിഫോര്‍ണിയയിലെയും 2 കേസുകളില്‍ ശിക്ഷിക്കപ്പെട്ട ശേഷം മകന് മാപ്പ് നല്‍കില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കില്ലെന്നുമാണ് ജോ ബൈഡന്‍ ആദ്യം പറഞ്ഞിരുന്നത്.തോക്ക് കേസിലെ വിചാരണ ശിക്ഷയ്ക്കും നികുതി ആരോപണങ്ങളിലെ കുറ്റസമ്മതത്തിനും ശേഷം ഹണ്ടര്‍ ബൈഡന് ശിക്ഷ ലഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ നീക്കം. ഹണ്ടര്‍ ബൈഡനെതിരായ തോക്കിനും നികുതിക്കുറ്റത്തിനും മാത്രമല്ല 2014 ജനുവരി മുതല്‍ 2024 ഡിസംബര്‍ 1 വരെയുള്ള കാലപരിധിയില്‍ അദ്ദേഹം ചെയ്തതോ പങ്കെടുത്തതോ ആയ എല്ലാ കുറ്റകൃത്യങ്ങള്‍ക്കുമാണ് അമേരിക്കന്‍ പ്രസിഡന്റ് മാപ്പ് നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :