Last Modified ശനി, 1 ജൂണ്‍ 2019 (15:21 IST)
സൗദി അറേബ്യയിലെ രാജകുമാരനെന്ന് 30 വർഷത്തോളം അളുകളെ തെറ്റിദ്ധരിപ്പിച്ച് 8 മില്യൺ ഡോളർ തട്ടിപ്പ് നടത്തിയ 48കാരന് 18 വർഷം തടവിന് ശിക്ഷിച്ച് കോടതി. സൗദി രാജകുമാരൻ എന്ന് തെറ്റിദ്ധരിച്ച് നിരവധിപേരാണ് ഇയാളുടെ അക്കൗണ്ടിലേക്ക് ബിസിനസ് ഉൾപ്പടെയുള്ള പല കാര്യങ്ങൾക്കായി പണം നിക്ഷേപിച്ചത്. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
ഖാലിദ് ബിൻ അൽ സൗദ് എന്ന കള്ളപ്പേര് സ്വീകരിച്ചാണ് തൻ സൗദി രാജകുമാരാനാണ് എന്ന ഇയാൾ അസഖ്യം ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ ഇയാൾ ഫ്ലോറിഡക്കാരനായ അന്റോണിയോ ജിഗ്നാക്ക് ആണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഖാലിദ് ബിൻ അൽ സൗദ് എന്ന പേരിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസും, തിരിച്ചറിയൽ കാർഡുമെല്ലാം ഇയാൾ സ്വന്തമാക്കിയിരുന്നു. ഇതാണ് തട്ടിപ്പിന് സഹായിച്ചത്.
മിയാമിയിലെ ഫിഷർ അയലൻഡിലായിരുന്നു ഇയാൽ ജീവിച്ചിരുന്നത്. ഫെറാറി കാറും, ചുറ്റും ബോഡി ഗാർഡുകളുടെ സനിധ്യവുമെല്ലാം. താൻ സൗദി രാജകുമാരനാണ് എന്ന് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനായി ഇയാൾ ഉപയോഗപ്പെടൂത്തി. എന്നാൽ ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ഇയാൾ പന്നിയിറച്ചികൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് കണ്ടതോടെ കള്ളിയെല്ലാം പുറത്താവുകയായിരുന്നു. ഇതോ 2017ൽ അറ്റോണിയോ ജിഗ്നാക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.