ഫേസ്ബുക്ക് പണം ട്രാന്‍സ്ഫര്‍ സൌകര്യം ഒരുക്കുന്നു ?

ന്യൂയോര്‍ക്ക്| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (13:54 IST)
ആഗോള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഭീമനായ ഫേസ്ബുക്ക് മണി ട്രാന്‍സ്ഫര്‍ സൌകര്യം ഒരുക്കന്നു.എന്നാല്‍ ഇത് ഡവലപ്മെന്റ് സ്റ്റേജിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംഭന്ധിച്ച് വിവരങ്ങള്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ആന്‍ഡ്രൂ ഓഡാണ് ടെക്ക് ക്രഞ്ചിലെ അഭിമുഖത്തിലൂടെ
വിവരം പുറത്തുവിട്ടത്.

ഈ സൌകര്യം ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് ഒരുങ്ങുന്നത്. ഇതിനായി
മെസഞ്ചറില്‍ നിങ്ങളുടെ ഡെബിറ്റ്കാര്‍ഡ് ചേര്‍ക്കുക്കണം കൂടാതെ സുരക്ഷയ്ക്കായി പിന്‍ നമ്പറും നല്‍ണം.എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് സംവിധാനങ്ങള്‍ തല്‍ക്കാലം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ സേവനത്തിനായി ഒരു ചെറിയ ഫീസ് ഫേസ്ബുക്കിന് നല്‍കേണ്ടിവരും.

ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിന്റെ ഉപജ്ഞാതാക്കളായ പേപാലിന്റെ പ്രസിഡന്റായ ഡേവിഡ് മാര്‍ക്കസാണ് ഈ പദ്ധതിയുടെ പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ മെസേജിങ് ആപ്പായ വീ ചാറ്റ് വഴി
പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സൌകര്യമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :