കോപ്പിയടി വീരൻ‌മാരേ.. സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് ഏഴ് വർഷത്തെ ജയിൽവാസമാണ്

ചൈനയുടെ ദേശീയ പ്രവേശന പരീക്ഷയ്ക്ക് നാളെ തുടക്കം, ഏകദേശം ഒരു കോടിയോളം +2 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കോപ്പിയടിക്കാരെ പിടികൂടാൻ ചൈന പുതിയ നിയമം പാസാക്കിയിരിക്കുന്നു. നാളെ തുടങ്ങുന്ന ഗവോക്കാവോ പരീക്ഷയിൽ കോപ്പിയടിച്ചാൽ ഏഴു വർഷം വരെ ജയിലിൽ

ചൈന| aparna shaji| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (14:31 IST)
ചൈനയുടെ ദേശീയ പ്രവേശന പരീക്ഷയ്ക്ക് നാളെ തുടക്കം, ഏകദേശം ഒരു കോടിയോളം +2 വിദ്യാർത്ഥികളാണ് ഇത്തവണ എഴുതുന്നത്. കോപ്പിയടിക്കാരെ പിടികൂടാൻ പുതിയ നിയമം പാസാക്കിയിരിക്കുന്നു. നാളെ തുടങ്ങുന്ന ഗവോക്കാവോ പരീക്ഷയിൽ കോപ്പിയടിച്ചാൽ ഏഴു വർഷം വരെ ജയിലിൽ കിടക്കേണ്ടി വരും. വിരലടയാളം കഴിഞ്ഞതിന് ശേഷമേ വിദ്യാർത്ഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുകയുള്ളു.

പരീക്ഷയിൽ വിദ്യാർത്ഥികളെ സഹായിക്കാൻ സുഹൃത്തുക്കളോ കുടുംബക്കാരോ കെട്ടിടങ്ങളിൽ തൂങ്ങി കിടക്കുന്നത് ഇന്ത്യയിൽ ഒരു പുത്തൻ കാഴ്ചയല്ല. എന്നാൽ ചൈനയിൽ ഇനിമുതൽ അങ്ങനെയല്ല. കോപ്പിയടി ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറ്റിയിരിക്കുകയാണ് ചൈന. പരീക്ഷാഹാളിൽ കോപ്പിയടിക്കാരെ സഹായിക്കുന്ന ഇന്വിജിലേറ്റർക്കും ശിക്ഷ ലഭിക്കും, വിദ്യാർത്ഥികളെ ഇതിനായി പ്രേരിപ്പിക്കുന്ന മാതാപിതാക്കൾക്കും ശിക്ഷയും പിഴയും അടയ്ക്കേണ്ടി വരുമെന്ന് അധികൃതിർ അറിയിച്ചു.

കോപ്പിയടിക്കുന്ന കാര്യത്തിൽ അത്യന്താധുനിക സംവിധാനങ്ങളാണ് ചൈനയിലെ വിദ്യാർത്ഥികളുടെ പക്കൽ ഉള്ളത്. ഇതു തടയാൻ അടിവസ്ത്ര നിരോധനവും ഡ്രൊൺ ക്യാമറകളും പരീക്ഷിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. കോപ്പിയടി മാത്രം മുറയ്ക്ക് നടന്ന് വന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോപ്പിയടി വീരന്മാർക്ക് ജയിൽ ശിക്ഷ ലഭ്യമാക്കുന്ന രീതിയിൽ നിയമം ബേദഗതി ചെയ്തത്. കഴിഞ്ഞ നവംബറിലാണ് ഇതുമായി ബന്ധപ്പെട്ട് നിയമം പാസായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :