എവറസ്റ്റിലേക്കുള്ള വഴി താല്‍ക്കാലികമായി നേപ്പാള്‍ അടയ്ക്കുന്നു

കാഠ്മണ്ഡു| VISHNU N L| Last Updated: ബുധന്‍, 15 ജനുവരി 2020 (13:29 IST)
ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ എവറസ്റ്റ് കൊടുമുടിയുടെ ബേസ്ക്യാമ്പ് ഈ സീസണില്‍ അടച്ചിടാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂകമ്പത്തില്‍ ബേസ്ക്യാമ്പിന്‍റെ മുക്കാല്‍ ഭാഗവും തകര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ എവറസ്റ്റില്‍ 18-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബേസ്ക്യാമ്പിന്റെ പ്രവര്‍ത്തനം സാധ്യമല്ലാതെ വന്നതിനാല്‍ പുനരുദ്ധാരണത്തിനു ശേഷം പര്‍വ്വതാരോഹകര്‍ക്കായി തുറന്നുകൊടുത്താല്‍ മതി എന്നാണ് നേപ്പാള്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 25നാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7276 കവിഞ്ഞതായി നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തുന്നു.

അതേസമയം, ഭൂകമ്പമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ വിദേശരാജ്യങ്ങളോട് നേപ്പാള്‍ ആവശ്യപ്പെട്ടു. പത്ത് ദിവസം പിന്നിടുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനി ജീവന്‍ ശേഷിക്കാന്‍ സാധ്യതയില്ലെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഇനി ആവശ്യമെന്നും നേപ്പാള്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :